തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തോടെ തുടക്കമിട്ട് സെൻസെക്സ്. നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവിലാണ് രണ്ടാം ദിനവും സൂചികകളില്‍ സെൻസെക്സ് നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. ഏഷ്യന്‍ വിപണികളിലുണ്ടായ നേട്ടമാണ് സൂചികകളിലും പ്രതിഫലിച്ചിരിക്കുന്നത്. നിഫ്റ്റി 17,300 ന് മുകളിൽ എത്തിയിട്ടുണ്ട്.
സ്വർണവിലയിൽ വർധനവ്, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സെന്‍സെക്സ് 340 പോയിന്റ് ഉയർന്ന് 58,149ലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 17,358 ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഐഒസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക