മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെയാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. തുടർന്ന് ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോൾ ബാബുവിന്റെ രക്ത സമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്. മറ്റുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും.
അപടകം കല്ലിൽ കാല് തട്ടിയെന്ന് ബാബു; ആരോഗ്യം വീണ്ടെടുത്ത ബാബു സന്തോഷവാനെന്നും ഉമ്മ
മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് രക്ഷിച്ചത്. സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്താണ് ഇന്ത്യന്‍ സൈന്യം മാതൃകയാക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ബാബുവിനായി ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക