ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനാണ് കെ ഫോണും, കെ റെയിലും കൊണ്ടുവരുന്നതിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര സാങ്കേതികവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 34-ാമത് കേരള ശാസത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ഗൗരവപൂര്‍ണ്ണമായ ഗവേഷണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാലാവസ്ഥ വ്യതിയാനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും ശാസ്ത്രത്തിന്റെ ജനകീയവല്കരണമാണ് കാലത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക