നടി മഞ്ജിമ മോഹന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയാകുന്നത്. ‘ദേവരാട്ടം’ എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായ ഗൗതം കാര്‍ത്തിക് ആണ് വരന് എന്നാണ് ഡിടി നെക്സ്റ്റ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.
അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ദേവരാട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്.
ഈ വര്‍ഷാവസാനം ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക