ഉത്തർപ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയിൽ ആര് ഭരണം നേടണമെന്ന് നിർണയിക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. പടിഞ്ഞാറന്‍ യുപിയിലാണ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം ഇന്ന് നടക്കുന്നത്.
രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വിധി എഴുതും. 623 സ്ഥാനാര്‍ഥികളാണ് പരസ്പരം മത്സരക്കാലത്തിൽ ഏറ്റുമുട്ടുന്നത്.
11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയ സ്ഥലമാണ് ഉത്തർപ്രദേശ് എന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.
തല കീഴായി കിണറ്റില്‍ തൂക്കിയിട്ടു, പലിശ തിരിച്ചടവ് മുടങ്ങിയതിന് വൃദ്ധന് ക്രൂര മര്‍ദ്ദനം
ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലാണ് ഇത്തവണ ഉത്തർപ്രദേശിൽ പ്രധാന മത്സരം നടക്കുന്നത്. . ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക