പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം.
ബാബുവിന് നല്ല ഭക്ഷണം കൊടുത്ത് പരിചരിക്കുമെന്ന് ഉമ്മ. ബാബു ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുവിന്റെ ഉമ്മ. സർക്കാർ കേസെടുക്കുകയാണെന്ന് അറിഞ്ഞപ്പോൾ തളർന്നുപോയെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക