മലമ്പുഴ: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് സൈന്യം രക്ഷിച്ച ആര്.ബാബു രാവിലെ പത്തേമുക്കാലോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയത്.
ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. കാല്‍തെറ്റിയാണ് മലയിടുക്കില്‍ വീണത്. ഭയമുണ്ടായില്ല.
ട്രെയിനിങ് കിട്ടിയാൽ എവറസ്റ്റ് കയറാനും പോകുമെന്നും ബാബു പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളില്ല. ഇനിയും യാത്രകള്‍ പോകുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുത്. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക