ചോക്ലെറ്റ്,തേങ്ങ, ഇഷ്ടമുള്ളവർക്ക് കുറച്ച് റ്റൂട്ടി ഫ്രൂട്ടി,ചെറി തുടങ്ങിയവ ഒക്കെ ചേർക്കാം.കുറച്ച് ചോക്ലെറ്റ് ബാർ മേടിച്ച് സൂക്ഷിച്ചാൽ വളരെ പെട്ടെന്ന് ഈ ദോശ ഉണ്ടാക്കാം.ഇനി ചോക്ലെറ്റ് ഇല്ലെങ്കിൽ നൂട്ടെല്ല ആയാലും മതി.അരി -ഉഴുന്നു ദോശ മാവു വച്ചും ,ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം.
ദോശ മാവ് – പാകത്തിനു
ചോക്ലെറ്റ് ഉരുക്കിയത് – 5 റ്റീസ്പൂൺ
തേങ്ങ ചിരകിയത് -5 റ്റീസ്പൂൺ
റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂ
ചോക്ലെറ്റ് ഉരുക്കിയതിൽ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ദോശ തവയിൽ മാവു ഒഴിച്ച് കുറച്ച് വലുപ്പത്തിൽ കനം കുറച്ച് പരത്തുക.മറിച്ച് ഇടാതെ തന്നെ വേവിച്ച് എടുക്കാൻ പറ്റിയാൽ നല്ലത്.
ദോശ വെന്തു വരുമ്പോൾ ചോക്ലെറ്റ് മിക്സ് മേലെ തൂകി നന്നായി സ്പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കൻഡ് ശെഷം ദോശ സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക