ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഹരായിയാമിന്റെ പ്രെമോഷന് തിരക്കിലാണ് നടി ദീപിക പദുക്കോണ്‍.
ചിത്രത്തിന്റെ പ്രെമോഷനിടെ ഭാവിയില്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.
ജൂനിയര്‍ എന്‍.ടി.ആറിന്റെ പേരാണ് ദീപിക പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം സിനിമകള്‍ ചെയ്യാന്‍ താത്പ്പര്യമുണ്ടെന്നും അദ്ദേഹം ഒരു അതുല്യനായൊരു നടനാണെന്നും ദീപിക പറഞ്ഞു.
രണ്‍വീര്‍ സിംഗിന്റെ തന്നെ പ്രകോപിപ്പിക്കുന്ന ശീലത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് തന്റെ ഭര്‍ത്താവിന് തന്നെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു ശീലവുമില്ലെന്നാണ് ദീപികയുടെ മറുപടി.
എന്നാല്‍ രണ്‍വീര്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ തനിക്ക് ദേഷ്യം വരുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
‘എന്നെ വിഷമിപ്പിക്കാന്‍ വേണ്ടി അവന് ഒന്നും ചെയ്യാറില്ല. എന്നാല്‍ അവന് ഭക്ഷണം വളരെ വേഗത്തില്‍ കഴിക്കുന്നു. അത് എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോഴേക്കും അവന് ഭക്ഷണം കഴിച്ച് കഴിയും. അതല്ലാതെ, അവന് എന്നെ വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല,’ ദീപിക പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക