പാലക്കാട്: ചെറാട് കൂമ്പാച്ചി മലയിൽ പലയിടത്തായി ടോര്ച്ചടിച്ചത് രാധാകൃഷ്ണന് തന്നെയെന്ന് വനംവകുപ്പ്. രാധാകൃഷ്ണന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വനംവകുപ്പ് പറയുന്നു. കുറേ കാലമായി ഇവിടെയൊക്കെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളാണ്. മറ്റ് ജോലികളൊന്നും ഇല്ല.
ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്ന് സ്ഥലങ്ങളിൽ പോയി രാധാകൃഷ്ണൻ ടോർച്ച് അടിച്ചിരുന്നു. നേരത്തെ ബാബുവിനെ രക്ഷിക്കാൻ പോയ സംഘത്തിലും രാധാകൃഷ്ണൻ ഉണ്ടായിരുന്നു എന്നും വനംവകുപ്പ് പറയുന്നു.
മലയിൽ കൂടുതൽ ആളുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടോ മൂന്നോ ഫ്ലാഷ് ലൈറ്റുകൾ മലയിൽ കണ്ടു എന്നും ഒന്നിൽ കൂടുതൽ ആളുകൾ മലയിലുണ്ട് എന്നും ആളുകൾ പറയുന്നു. എന്നാൽ, ഇത് വനംവകുപ്പ് നിഷേധിച്ചു.
തങ്ങൾ ഫ്ലാഷ് ലൈറ്റുകളുടെ ചിത്രം എടുത്തിട്ടുണ്ടെന്നും പിന്നെ എങ്ങനെ ഇത് നിഷേധിക്കാൻ കഴിയുമെന്നും ആളുകൾ ചോദിക്കുന്നു. തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല എന്നാണ് രാധാകൃഷ്ണൻ നൽകിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക