മലമ്പുഴ: ചെറാട് മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ .ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു.
‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’- ഉമ്മ റഷീദ പറഞ്ഞു.
ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക