കോവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിക്കണമെന്ന് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ലാബുകൾ അടച്ചിടാനാണ് തീരുമാനമെന്നും സംഘടന പ്രതികരിച്ചു.
പാലക്കാട് വെള്ളിനേഴിയിൽ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടനയുടെ ആവശ്യം.
ഫാഫ് ഡു പ്ലെസിസിയുടെ വരവോടെ ടീമിന്റെ ശക്തി വർധിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കഴിഞ്ഞ ദിവസമാണ് ആര്‍ടിപിസിആര്‍, ആൻ്റിജൻ പരിശോധന നിരക്കുകള്‍ 300 , 100 എന്നിങ്ങനെയായി സർക്കാർ കുറച്ചത്. എന്നാൽ, തുക പഴയ രീതിയിൽ തന്നെ നിശ്ചയിക്കണമെന്നാണ് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക