നടിയെ ആക്രമിച്ചകേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി കോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് നടി ആവശ്യപ്പെട്ടു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ ആണ് നടി ഇക്കാര്യം അറിയിച്ചത്.
കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം.
നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാനാണ് വിചാരണ അവസാനിക്കാറായപ്പോൾ തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് കേസിൽ തുടർ അന്വേഷണം ആരംഭിച്ചത്.
വധ ഗൂഢാലോചന കേസിലെ പരാതിക്കാരായ ഉദ്യോഗസ്ഥർ തന്നെയാണ് തനിക്കെതിരെ തുടരന്വേഷണം നടത്തുന്നതെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക