ഡല്‍ഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്ത് . അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം കളിച്ചതിന് ശേഷം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന് പരിക്കേറ്റതിന് പിന്നാലെയാണ് ബിസിസിഐ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തിയത്.
സഹോദരിയുടെ വിവാഹത്തിനായി പരമ്പരയിലെ ആദ്യ ഏകദിനം കളിച്ചിരുന്നില്ല. രണ്ടാം ഏദദിനത്തില് കെ എൽ രാഹുൽ ടീമിനൊപ്പം ചേർന്ന് ഇന്ത്യൻ ടീമിനായി നാലാം നമ്പറിൽ ബാറ്റ് ചെയ്തു.
എന്നാൽ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന് പരിക്കേറ്റതായും മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ നിന്നും തുടർന്നുള്ള ടി20 ഐ പരമ്പരയിൽ നിന്നും പുറത്തായതായും പിന്നീട് വെളിപ്പെടുത്തി.
തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടി20 ഐ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചതായി ബിസിസിഐ വെളിപ്പെടുത്തി. ഫെബ്രുവരി 16, 18, 20 തീയതികളിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മത്സരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക