കൊച്ചി: മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്ത് ലഹരി വിൽപന. എക്സൈസ് എൻഫോഴ്സ്മെന്റിന്റെ റെയ്ഡിൽ ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. കൊല്ലം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടികൂടി. ഗൾഫിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തത്. കൊല്ലത്തുകാർക്ക് എം.ഡി.എം.എ വിൽക്കുകയായിരുന്നു ലക്ഷ്യം.
ബെംഗളൂരുവിലെത്തിയ നൈജീരിരിയക്കാരിൽ നിന്നാണ് എംഡിഎംമെ ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക