ചെന്നൈ ∙ ചെന്നൈയിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി നടൻ വിജയ്. താരം വോട്ടു ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തെ കാണാന്‍ ജനങ്ങൾ കൂടി. മാധ്യമ പ്രവർത്തകരും വളഞ്ഞു. ഇതു വോട്ടു രേഖപ്പെടുത്താനെത്തിയ മറ്റുള്ളവർക്ക് അസൗകര്യമായി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മാപ്പു പറഞ്ഞ് മാതൃകയായിരിക്കുകയാണ് താരം. ശനിയാഴ്ച രാവിലെയാണു സംഭവം.
താരത്തെ കണ്ടതോടെ ആളുകൾ ഒത്തു കൂടുകയായിരുന്നു. ഇതു വലിയ തരത്തിലുള്ള ആൾക്കൂട്ടത്തിന് ഇടയാക്കി. ഇതു മനസ്സിലാക്കിയ താരം അസൗകര്യം സൃഷ്ടിച്ചതിനു കൈകൂപ്പി മാപ്പ് അപേക്ഷിച്ചു. താരത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡിഎംകെ എഡിഎംകെ പോരാണു തിരഞ്ഞെടുപ്പിൽ നടക്കുന്നത്. സംസ്ഥാനത്ത് ശക്തസാന്നിധ്യമാവാൻ ബിജെപിയും ശ്രമം നടത്തുന്നു.
தாம் வாக்களிக்க வந்த போது கூட்ட நெரிசல் ஏற்பட்டு மக்களுக்கு ஏற்பட்ட இடையூறுக்காக மன்னிப்பு கோரிய நடிகர் @actorvijay pic.twitter.com/AFVJ3kOaLb
— Mathiyazhagan Arumugam (@Mathireporter) February 19, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക