കണ്ണൂർ: കണ്ണപുരത്ത് കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് 2 പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പ്രജിൽ,പൂർണ്ണിമ എന്നിവരാണ് മരിച്ചത്. ചിറക്കൽ സ്വദേശികളാണ് കാറിലുണ്ടായത്. പരിക്കേറ്റവരെ കണ്ണൂർ AKG സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂകാംബിക ദർശനം കഴിഞ്ഞുമടങ്ങും വഴി ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. രണ്ട് കുടുംബംങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. പ്രജിലിന്റെ ഭാര്യ,പൂർണ്ണിമയുടെ ഭർത്താവ്, മൂന്ന് കുട്ടികൾ എന്നിവർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക