കണ്ണൂർ: കൂത്തുപറമ്പ് പാലാപറമ്പിൽ ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു. നരവൂർ സ്വദേശി പയേരി അനീഷ് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലാപ്പറമ്പ് റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം നടന്നത്. നരവൂർ സ്വദേശിയായ അനീഷ് കുമാർ യാത്ര ചെയ്തിരുന്ന ബൈക്കിനാണ് തീപിടിച്ചത്. തീആളിപ്പടരുന്നതിനിടയിൽ യുവാവ് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് ഇന്നലെ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. കത്തി നശിച്ച ബൈക്കും പരിസരവുംഫോറൻസിക്ക് സംഘം വിശദമായി പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക