കോട്ടയം: കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കഥകളി അരങ്ങേറി. ഇരട്ടക്കുളങ്ങര രാമവാര്യർ രചിച്ച കിരാതം ഏന്ന ജനപ്രിയ ആട്ടക്കഥയാണ് അവതരിപ്പിച്ചത്. മഹാഭാരതം ആരണ്യപർവത്തിലെ കഥയെ ആസ്പതമാക്കിയാണ് കിരാതം രചിച്ചത്.
കൂത്തുപറമ്പ് മലയാളകലാനിലയം ആവതരിപ്പിച്ച കിരാതം കഥയറിയാത്തവർക്കും മുദ്രകൾ പരിചയമില്ലാത്തവർക്കും ഹൃദ്യമായ അനുഭവമായി മാറി.
കലാമണ്ഡലം മഹേന്ദ്രൻ , കലാമണ്ഡലം ശിവദാസ് , കലാമണ്ഡലം അരവിന്ദ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. കലാമണ്ഡലം മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ആലാപനം. അശ്വതി, സൂര്യ കിരൺ എന്നിവർ അരങ്ങേറ്റം നടത്തി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്നപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കഥകളി അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക