‘ആറാട്ടി’ലെ പുതിയ ഗാനം പുറത്ത്. ഹരിശങ്കറും പൂര്‍ണശ്രീ ഹരിദാസും പാടിയ ‘താരുഴിയും’ എന്ന പാട്ടില്‍ മോഹന്‍ലാലിനൊപ്പം അന്തരിച്ച നടന് നെടുമുടി വേണുവുമുണ്ട്. സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, കലാമാണ്ഡലം ഗോപി തുടങ്ങിയ വലിയ താരനിര തന്നെ ഗാനരംഗത്തില്‍ അണിനിരന്നിട്ടുണ്ട്.
കഥകളി, തിരുവാതിര, തിറ, മോഹിനിയാട്ടംതെയ്യം, കളരി മുതലായ കേരളീയ കലകളെല്ലാം തന്നെ കൊണ്ടുവന്ന് വര്‍ണാഭമായ ദൃശ്യവിരുന്നു തന്നെയാണ് ഗാനത്തില്‍ ഒരുക്കിയിരിക്കുന്നത്.
‘വേണുച്ചേട്ടന് വന്നതുതന്നെ കൊറോണക്കാലത്തെ മുഷിപ്പില്‍ നിന്നും മാറി മോഹന്‍ലാലുമൊത്ത് കുറച്ച് സംസാരിക്കാമല്ലോ എന്നു പറഞ്ഞാണ്. അവര്‍ ഒരുപാട് നേരം ലൊക്കേഷനില്‍ സംസാരിച്ചിരുന്നു.
പഴയ മദിരാശി ഓര്‍മകള്‍ ഞാനും ഉദയനും കൗതുകത്തോടെ കേട്ടിരുന്നു. റിക്ഷാവണ്ടിയില്‍ കയറി അവര്‍ സിനിമ കാണാന്‍ പോയതെല്ലാം രസകരമായ അനുഭവങ്ങളായിരുന്നു,’ എന്നായിരുന്നു ഉണ്ണികൃഷ്ണന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക