സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 280 രൂപയാണ് ഇന്ന് സ്വർണത്തിന് വർധിച്ചത്. ഇതോടെ പവന് 37,000 രൂപയായിട്ടുണ്ട്. സ്വർണവിലയിൽ കഴിഞ്ഞ ഏതാനും കുറച്ച് ദിവസങ്ങളിലായി വലിയ ചാഞ്ചാട്ടമാണ് നടക്കുന്നത്.
ഈ മാസം 12 ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. സ്വർണം ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തിയിട്ടുമുണ്ട്. ഇക്കഴിഞ്ഞ പതിനെട്ടാം വെള്ളിയാഴ്ച സ്വർണത്തിന് വില വീണ്ടും വർധിച്ചിരുന്നു.
യുക്രൈന് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക