മസ്കറ്റ്: ഒമാനില്‍ 1,224പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,312 പേര് രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,59,445 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,77,948 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,238 പേര് കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആകെ 311 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക