തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കുറവൻകോണം റോഡിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് മാലപൊട്ടിക്കാൻ ശ്രമിച്ചത്.
ഹോസ്റ്റലിൽ ഭക്ഷണം കൊടുക്കാനെത്തിയ യുവതി ബൈക്കിൽ സാധനങ്ങൾവയ്ക്കുന്ന ഭാഗം തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം മാലപൊട്ടിക്കാൻ നോക്കിയത്. പിടിവലിക്കിടെ യുവതി നിലത്തു വീണു പരുക്കേറ്റു.
യുവതിയെ പിന്തുടർന്ന് സംഘം എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക