മലപ്പുറം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജ്യത്തിന് തന്നെ അഭിമാനമായ പെൺകുട്ടിയാണെന്നും സോഷ്യൽ മീഡിയയിൽ അവർക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത കമ്മീഷൻ അധ്യക്ഷ. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും പി സതീദേവി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു.
ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് – കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നടക്കം ആക്രമണം നടക്കുന്നത്. വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു പ്രധാനമായും ആക്രമണം.
മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യൽ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക