നിരവധി ചിത്രങ്ങളിൽ ഉജ്ജ്വല കഥാപാത്രങ്ങളാൽ പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം മലയാള സിനിമയിൽ മാത്രമല്ല, സിനിമാസ്വാദകർക്കിടയിലും വലിയൊരു വിടവാണ് ഉണ്ടാക്കുന്നത്. നടിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയാണ് സിനിമാ ലോകം.
ഇപ്പോഴിതാ നടി നവ്യാ നായരും കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.
എന്റെ ലളിതാന്റി … എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാൻ ലളിതാന്റി ഇല്ല .. എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു , അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു .. – നവ്യ കുറിച്ചു.
പുറമെ ചിരിക്കുമ്പോഴും, അഭിനയിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ദുഃഖിതയായിരുന്നു ലളിത : ശ്രീകുമാരൻ തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക