കോലഞ്ചേരി: ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയിൽ ചികിൽസയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി.
ശ്വാസഗതി സാധാരണ നിലയിലായെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തമായി ശ്വാസമെടുക്കുന്നതിനുള്ള ശേഷി കുട്ടി വീണ്ടെടുത്തതോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.
കഴിഞ്ഞ 48 മണിക്കൂറിൽ അപസ്മാരം ഉണ്ടായില്ല. വൈകീട്ടോടെ ട്യൂബ് വഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക