പാലക്കാട്: മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക