ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ഇന്ത്യക്കെതിരെ കളിക്കില്ല. ഇനിയും കൊവിഡ് മുക്തനാവാത്തതിനാലാണ് താരത്തെ ശ്രീലങ്കൻ ടീമിൽ നിന്ന് റിലീസ് ചെയ്തത്.
ഓസീസ് പര്യടനത്തിനിടെ കൊവിഡ് ബാധിച്ച ഹസരങ്കയെയും ബിനുര ഫെർണാണ്ടോയെയും ഇന്ത്യക്കെതിരായ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവരെ ഹസരങ്ക കൊവിഡ് നെഗറ്റീവ് ആയിട്ടില്ല.
നാളെ മുതലാണ് ശ്രീലങ്ക-ഇന്ത്യ പരിമിത ഓവർ പരമ്പരകൾ ആരംഭിക്കുക. പരമ്പരയിൽ സൂര്യകുമാർ യാദവും ദീപക് ചഹാറും കളിക്കില്ല.
പരുക്കേറ്റ ഇരുവരും പരമ്പരകളിൽ നിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. കയ്യിൽ പരുക്കേറ്റതാണ് സൂര്യകുമാർ യാദവിനു തിരിച്ചടിയായത്. ചഹാറിന്റെ തുടയ്ക്കാണ് പരുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക