അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെടുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉള് പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി 11 മണി മുതല്‍ ഇന്ന് രാവിലെ 9.30 വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
മൂടല്‍ മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക