ഇടുക്കി: ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്രയായ സൗമ്യ സുനിലാണ് അറസ്റ്റിലായത്.
മാരക ലഹരി മരുന്നായ എംഡിഎംഎ ഭർത്താവിന്റെ വാഹനത്തിൽ ഒളിപ്പിച്ച് വച്ച് പൊലീസിനെ കൊണ്ട് പിടിപ്പിച്ച് കുടുക്കാനായിരുന്നു സൗമ്യ ശ്രമിച്ചത്.
ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് സംഘം കണ്ടെത്തി.
തെളിവുകളുടെ അടിസ്ഥാനത്തിൽ
വണ്ടന്മേട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാനും ആലോചന നടത്തിയിരുന്നതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക