ഡല്‍ഹി: റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്.
അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 101 ഡോളറായി താഴ്ന്നു. സ്വർണ്ണ വില 1914 ഡോളറായും കുറഞ്ഞു. ഇന്നലെ 1970 ഡോളറിനു മുകളിൽ വരെ സ്വർണ്ണ വില എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക