തിരുവനന്തപുരം: വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്.
ഫെബ്രുവരി 27 ഓടെ ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും.
മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക