സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചിരിക്കുന്നത്. യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഇത്തരത്തിൽ സ്വർണവില വർധിക്കുവാൻ കാരണമെന്നാണ് വിലയിരുത്തൽ.
‘ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി’; സിബിഐ 5: ദി ബ്രെയ്നില്‍ ജോയിന്‍ ചെയ്ത് ജഗതി
കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 4635 രൂപയായിരുന്നു ഗ്രാമിന് വില ഉണ്ടായിരുന്നത്. 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. 18 ക്യാരറ്റ് സ്വര്‍ണത്തിന് 3885 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക