ഡല്‍ഹി: യുക്രെയ്നിൽ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 3000പേര് ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നു.
യുക്രെയ്ന്റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയ സംഘമെത്തി.
രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ വേഗത്തിലും കാര്യക്ഷമവും ആക്കുന്നതിനാണ് മന്ത്രിമാരായ ഹർദീപ് സിംഗ് പുരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരെ യുക്രെയിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക