ഡൽഹി: മാർച്ച് 1 മുതൽ ഡൽഹിയിൽ 19 കിലോഗ്രാം കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന് 105 രൂപ വർധിപ്പിച്ചു. 5 കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചു.ഇപ്പോൾ ഡൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാകും.
ഗാർഹിക എൽപിജി സിലിണ്ടറുകളിൽ വർധനയില്ല.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എൽപിജി സിലിണ്ടർ നിരക്ക് പ്രതിമാസം പരിഷ്കരിക്കാറുണ്ട്.
ഫെബ്രുവരി ഒന്നിന് നാഷണൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 91.50 രൂപ കുറച്ചത് ശ്രദ്ധേയമാണ്.
(ANI)
പ്രതികരിക്കാൻ ഇവിടെ എഴുതുക