വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. 36 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്കാണ് റഷ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്, ബ്രിട്ടീഷ് ആകാശവിലക്കിന് തിരിച്ചടിയുമായി റഷ്യ. ബ്രിട്ടന്, ജര്‍മനി, സ്പെയിന്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്.
കഴിഞ്ഞയാഴ്ച ബ്രിട്ടന് റഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനകമ്പനിയായ എയറോഫ്ളോട്ടിനും മറ്റ് റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിദ്യാർഥികളോട് ഇനി മര്യാദയാകാം, അപമര്യാദയോടെ പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി
മാത്രമല്ല, യൂറോപ്യൻ യൂണിയനും റഷ്യന്‍ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെല്ലാമുള്ള തിരിച്ചടി കൂടിയാണ് റഷ്യയുടെ ഇപ്പോഴത്തെ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക