മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണ് ഏവരുടെയും ശ്രദ്ധനേടുന്നത്.
വിഷ്വൽ സറൗണ്ട് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിലെ പറുദീസ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. വേറെ ലെവൽ പ്രൊമോഷൻ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക