ഫെബ്രുവരി 28ന് കൊല്ലം എഎംജെഎം ഹാളിൽ വച്ചായിരുന്നു സീരിയൽ താരം റാഫിയുടെ വിവാഹം. മഹീനയുമായി ഒന്നര വർഷമായി പ്രണയത്തിലായിരുന്നു.
അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, സ്നേഹ ശ്രീകുമാർ, അർജുൻ സോമശേഖർ തുടങ്ങി സീരിയൽ രംഗത്തു നിന്നുള്ള സഹപ്രവർത്തകർ വിവാഹത്തിൽ പങ്കെടുത്തു. ഇവരുടെ നൃത്തപരിപാടി ശ്രദ്ധേയമായി. റാഫിയും വധു മഹീനയും ഒപ്പം ചുവടുവച്ചു.]
ബ്ലൂ സ്യൂട്ടും വെള്ള ഷർട്ടുമായിരുന്നു റാഫിയുടെ വേഷം. ഡാർക് ഗ്രീൻ ലാച്ചയാണ് മഹീന ധരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക