പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
20 വര്‍ഷം ഓട്ടോ ഓടിച്ച നഗരം; കുംഭകോണത്തെ പുതിയ മേയറായി ഓട്ടോ ഡ്രൈവര്‍ ശരവണന്
ഇതിനിടെ 90ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മിപ്പിച്ച് അനുഭവ പരിചയമുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.
ഒഴിപ്പിക്കുന്നതിനായുള്ള നടപടികൾ ഊര്‍ജ്ജിതമാക്കുന്നതിനായി ഇന്നും പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നുവെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നു.
കരിങ്കൽ ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞ് അപകടം , 2 തൊഴിലാളികൾ മരിച്ചു
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര് കുടുങ്ങി കിടക്കുകയാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക