കീവില്‍ ഇന്ത്യന്‍ വിദ്യാർഥിയ്ക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർഥിയ്ക്ക് വെടിയേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കീവില്‍ നിന്ന് ലീവിവിലേക്കുള്ള യാത്രയിലായിരുന്നു വിദ്യാർഥിയ്ക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വി കെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
പാതിവഴിയില്‍ വച്ച് വിദ്യാർഥിയെ തിരികെ കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. പരമാവധി ആള്‍നാശം കുറച്ച് എത്രയും വേഗം ഇന്ത്യക്കാരെ തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക