കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരിൽ 92 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗം കൂടി വന്നതോടെ ഇതിനിടയിൽ മരണപ്പെട്ടവരിൽ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുന്നതെന്നും 90 ശതമാനത്തില്‍ കൂടുതല്‍ പേരും വാക്സിൻ എടുക്കാത്തവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കീവില്‍ ഇന്ത്യന്‍ വിദ്യാർഥിയ്ക്ക് വെടിയേറ്റു, അപകടം കീവില്‍ നിന്ന് മടങ്ങുന്നതിനിടെ
മാര്‍ച്ച് 21ന് ആരംഭിച്ച രണ്ടാം തരംഗത്തില്‍ 1,94,31,743 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 2022 ജനുവരി നാലിന് ആരംഭിച്ച മുന്നാം തരംഗത്തിലാകട്ടെ 77,42,652 പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗം ബാധിച്ചത്.
ഇതിൽ 27,118 പേര്‍ക്ക് ജീവന് നഷ്ടമായെന്നും മന്ത്രാലയം പറഞ്ഞു. 90.83 ശതമാനം ആളുകള്‍ മുന്നാം തരംഗത്തിന് മുൻപ് തന്നെ വാക്സിൻ സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക