സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജി. സുധാകരൻ കത്ത് നൽകിയിരുന്നു.
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരിൽ 92 ശതമാനം പേരും വാക്സിനെടുക്കാത്തവരെന്ന് കേന്ദ്രം
പ്രായപരിധി ഇളവ് സുധാകരന് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സമിതിയിൽ നിന്ന് ഒഴിവാകുകയായിരുന്നു. 75 വയസ്സുള്ള സുധാകരന് പ്രായ പരിധിയില്‍ ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് കത്ത് കൈമാറിയത്.
കത്ത് പരിഗണിച്ചു തന്നെയാണ് സമിതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് സുധാകരൻ കത്ത് നൽകിയിരിക്കുന്നത്.
സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും പുതു തലമുറക്കായി വഴി മാറാന്‍ ഒരുക്കമാണെന്നും സുധാകരന് കത്തിൽ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക