‘ഹൃദയം’ എന്ന ചിത്രത്തിലെ ഒട്ടുമിക്ക പാട്ടുകളും തരംഗമായി. ഇപ്പോഴിതാ ‘ദര്‍ശന’ എന്ന പാട്ട് ചെയ്തതിനെ കുറിച്ച് ഒരു ചെറിയ ഡോക്യുമെന്ററി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം മൂന്ന് കോടിയിലധികം പേര് കണ്ടതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുന്നത്.
സംവിധായകൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഹിഷാം അബ്ദുള്‍ വഹാബും അടക്കമുള്ളവര്‍ ഗാനത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹിഷാം തന്നെയായിരുന്നു ‘ദര്‍ശന’ ഗാനം പാടിയതും. പ്രണവ് മോഹൻലാലും ദര്‍ശനയും കംഫര്‍ട്ടാകാൻ. ഗാനം ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവരും ഒന്ന് ചേര്‍ന്ന് ഡാൻസ് ചെയ്തിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക