അഞ്ച് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്,’ ആഷിഖ് അബു പറഞ്ഞു.
മുമ്പ് പല തവണ ഭാവനയോട് സിനിമയിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നത്തെ മാനസിക സമ്മര്‍ദ്ദം നടിയെ പിന്നോട്ട് വലിക്കുകയായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു.
‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അവയെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്,’ ആഷിഖ് അബു പറഞ്ഞു.
‘ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാല്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേര് സിനിമയിലേക്ക് വിളിച്ചു.മലയാളത്തില്‍ തിരിച്ചു വരണമെന്ന് പലരും നിര്‍ബന്ധിച്ചു. പൃഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേര്. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്കരിക്കേണ്ടി വന്നു. അതേ ഇന്ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,’ ഭാവന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക