കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഇന്ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. ഇന്ന് രാവിലെയാണ് ഖബറടക്കം നടക്കുക. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം.
ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങളുടെ ജനനം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി മലപ്പുറം ടൗൺ ഹാളിലെത്തിച്ചു
പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവർ സഹോദരങ്ങളാണ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക