ഗ്ലാമറസ് ഇമേജിനെ തകര്‍ക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്ന് നടി സണ്ണി ലിയോണ്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്. ഇന്നുവരെ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും ഒന്നും തകര്‍ക്കാനും മാറ്റാനും താന്‍ തയ്യാറായിട്ടില്ല. പരിണാമത്തിലാണ് ശ്രദ്ധിക്കുന്നതെന്നും സണ്ണി പറയുന്നു.
സണ്ണി ലിയോണിന്റെ വാക്കുകള്‍
പ്രായമാകുന്തോറും, കാലം പിന്നിടുന്തോറും, ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളില്‍ മാറ്റമുണ്ടാകും. ലഭിക്കുന്ന പല വര്‍ക്കുകളും ആ പരിണാമത്തെ സൂചിപ്പിക്കുന്നതാണ്. ചില ഫിലിം മേക്കര്‍മാരോ നിര്‍മ്മാതാക്കളോ എന്നില്‍ എന്തോ കണ്ടത് കൊണ്ടാണത്. വിക്രം എന്നില്‍ എന്തോ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനാമികയില് വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയത്. ഇന്ഡസ്ട്രിയിലെ എല്ലാവരുടേയും നമ്പര്‍ അദ്ദേഹത്തിന്റെ ഫോണിലുണ്ട്. എന്നിട്ടും അദ്ദേഹം എന്നെയാണ് അനാമികയ്ക്കായി വിളിച്ചത്.
ഞാന്‍ എന്താണോ ചെയ്യുന്നത് അതില്‍ ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ വളരാനാണ് ശ്രമിക്കുന്നത്. ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും. മുതിര്‍ന്നൊരാള്‍ എന്ന നിലയില്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ അംഗീകരിക്കും. ഇതുവരെ ഞാന്‍ ചെയ്തതൊക്കെ കാണാനും മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക