വനിതാ ദിനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കി സത്രീകള്‍ക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊര്‍ജം പകര്‍ന്ന് നടി ഭാവന. ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.
”നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല….” എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന് വനിതാ ദിനം ആശംസിച്ച് എത്തിയത്. ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരണം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക