തൊടുപുഴ: യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി മുട്ടത്താണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക