മലയാള സിനിമയിലെ താരപുത്രന്മാരെക്കുറിച്ച് മനസ്സുതുറന്ന് നടന് കൊല്ലം തുളസി. സിനിമാരംഗത്ത് അവര്‍ വളര്‍ന്നുവരണമെങ്കില്‍ അവരുടെ അച്ഛന്മാര് അല്‍പ്പം പിന്‍വലിയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ മക്കളൊക്കെ വളര്‍ന്നു വരണമെങ്കില്‍ അച്ഛന്മാര് ഒതുങ്ങണം. സുരേഷ് ഗോപിയടക്കം. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹം കാണില്ലേ.
അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന് ആഗ്രഹിക്കുക? സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുമോ?
അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും. ്അതില്ലാതെ പോയവരൊക്കെയും രക്ഷപ്പെടാതെ പോയിട്ടുണ്ട്. വേറെ ആരുടെയൊക്കെ മക്കള്‍ സിനിമയില്‍ വന്നിട്ടുള്ളതാണ്. അദ്ദേഹം പറയുന്നു.
പുതുമുഖ നടന്മാരില് തനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്.
അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു. പഴയ ആള്‍ക്കാരെ കാണുമ്പോള്‍ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനിക്കുമൊക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്.
പിന്നെ പൃഥ്വിരാജുണ്ട്. പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക