കൊച്ചി: കെ റെയിൽ സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവെ നടത്തിയിട്ടില്ല. പദ്ധതിക്കാായി എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മതിലിന് മുകളിൽ വയർ ഫെൻസിങ് ആവശ്യമാണ്. ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല.
പദ്ധതിക്ക് ആവശ്യമായ ഫ്ലൈ ഓവറുകൾ, സബ് വേകൾ ഇവയുടെ നിർമ്മാണ ചെലവും ഡിപിആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക